തിരു.: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം.
ഇടുക്കിയിലും പത്തനംതിട്ടയിലും 17-ാം തീയതി വരെ യെല്ലോ അലര്‍ട്ടാണ്. ഉച്ചയ്ക്കു ശേഷം മലയോര മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. കോമോറിനതീരത്തായുള്ളചക്രവതച്ചുഴിയും മധ്യബംഗാള്‍ ഉള്‍ക്കടലിലെ ചക്രവതച്ചുഴിയുമാണ് മഴയ്ക്ക് കാരണം.
വ്യാഴാഴ്ച തിരുവനന്തപുരം ജില്ലയില്‍ മഴ ശക്തമായിരുന്നു. ജില്ലയുടെ മലയോര മേഖലയിലും നഗരത്തിലും വൈകിട്ടോടെ മഴ ശക്തമാവുകയായിരുന്നു. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലും വ്യാപക മഴ ലഭിച്ചു.