ഓണക്കാലത്തെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ചെന്നൈ - കൊല്ലം, മംഗലാപുരം - തിരുവനന്തപുരം റൂട്ടിലാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. ട്രെയിനുകളുടെ സമയക്രമം, സ്റ്റോപ്പുകൾ തുടങ്ങിയ വിവരങ്ങൾ വിശദമായി നോക്കാം.
ചെന്നൈ - കൊല്ലം
ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിൽ ചെന്നൈയിൽ നിന്ന് ഉച്ചയ്ക്ക് 3.10ന് ട്രെയിൻ (06119) പുറപ്പെടും. പിറ്റേന്ന് രാവിലെ 6.40ന് ട്രെയിൻ കൊല്ലത്ത് എത്തും. ഓഗസ്റ്റ് 28, സെപ്റ്റംബർ 4, 11 തീയതികളിൽ കൊല്ലത്ത് നിന്ന് രാവിലെ 10.40ന് ട്രെയിൻ (06120) ചെന്നൈയ്ക്ക് പുറപ്പെടും. അടുത്ത ദിവസം രാവിലെ 3.30ന് ചെന്നൈയിലെത്തുന്ന രീതിയിലാണ് സർവീസ്.
കേരളത്തിലെ സ്റ്റോപ്പുകൾ: പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട
മംഗലാപുരം - തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ
ഓഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബർ 4, 6, 11,13 തീയതികളിൽ മംഗലാപുരത്ത് നിന്ന് രാത്രി 7.30ന് പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം രാവിലെ 8 മണിയ്ക്ക് തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്റ്റേഷനിലെത്തും. ഓഗസ്റ്റ് 22, 24, 29, 31, സെപ്റ്റംബർ 5, 7, 12, 14 തീയതികളിൽ വൈകീട്ട് 5.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.30നാണ് മംഗലാപുരത്ത് എത്തുക.
കേരളത്തിലെ സ്റ്റോപ്പുകൾ: കാസർകോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം
മംഗലാപുരം - കൊല്ലം
ഓഗസ്റ്റ് 25, സെപ്റ്റംബർ 1, 8 തീയതികളിൽ മംഗലാപുരത്ത് നിന്ന് രാത്രി 11.15ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 10.20ന് കൊല്ലത്ത് എത്തും. ഓഗസ്റ്റ് 26, സെപ്റ്റംബർ 2, 9 തീയതികളിൽ കൊല്ലത്ത് നിന്ന് വൈകീട്ട് 5.10ന് പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം രാവിലെ 5.30ന് മംഗലാപുരത്തെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.
കേരളത്തിലെ സ്റ്റോപ്പുകൾ: കാസർകോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട.