ആലപ്പുഴ: ആലപ്പുഴയിൽ ഓൺലൈൻ ട്രേഡിങ്ങിന്‍റെ പേരില്‍ പണം തട്ടിയ പ്രതി പിടിയിൽ. പലതവണയായി ടെലഗ്രാം അക്കൗണ്ടിലൂടെ ചാറ്റ് ചെയ്താണ് ഇയാൾ വെൺമണി സ്വദേശിയുടെ കൈയിൽ നിന്ന് 1.3 കോടി രൂപ തട്ടിയെടുത്തത്. സംഭവത്തിൽ രാജസ്ഥാൻ ശ്രീഗംഗാനഗർ സ്വദേശിയായ സുനിലിനെ (26) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വെണ്മണി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. വെള്ളിയാഴ്ച ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.