ഇക്കഴിഞ്ഞ 44 വര്‍ഷത്തിനിടെ 60% വന്യജീവികള്‍ ഭൂമിയില്‍ ഇല്ലാതായി.ഓരോ മൂന്നുമണിക്കൂറിലും 30000 ജീവജന്തുവര്ഗ്ഗം ഭൂമിയില്‍നിന്ന് വിലുപ്തമായിക്കൊണ്ടിരിക്കുന്നു.
മനുഷ്യനെ ഏറെ സ്നേഹിച്ചിരുന്ന നമുക്കുചുറ്റുപാടും സദാ പാട്ടുപാടിആര്ത്തുല്ലസിച്ചുനടന്നിരുന്ന കുരുവികള്‍ ഭൂമിയില്‍ നിന്നപ്രത്യക്ഷമാകുകയാണ്. ഭൂമിയില്‍ ഉണ്ടായിരുന്നത്തിന്റെ പകുതിയോളം അവ ഇന്നില്ല. കാരണം അജ്ഞാതം..
ഒരു വര്‍ഷം ലോകമാകെ 70000 മൃഗങ്ങള്‍ കൊല്ലപ്പെടുന്നു.ഒരു ദിവസം ശരാശരി 100 ആനകള്‍ കൊല്ലപ്പെടുന്നു. വെള്ളത്തില്‍ ജീവിച്ചിരുന്ന 83% ജീവികളും ഇല്ലാതായിക്കഴിഞ്ഞു.
ഇന്ന് ലോകമൊട്ടാകെ 770 കോടി മനുഷ്യരുണ്ട്. ലോകമാകെ വിവിധയിനത്തില്‍പ്പെട്ട കോടിക്കണക്കിനു മൃഗങ്ങളുമുണ്ട്. എന്നാല്‍ മനുഷ്യന് മൂലം 1970 നും 2014 നുമിടയില്‍ അവയില്‍ 63 % മൃഗങ്ങളാണ് ഇല്ലാതായത്. പക്ഷേ ഈ കാലയളവില്‍ മനുഷ്യജനസംഖ്യ ലോകത്ത് ഇരട്ടിയായി ഉയര്‍ന്നുവന്നതും നാമറിയണം.
മനുഷ്യന്റെ അനാസ്ഥയും സ്വാര്‍ത്ഥതയും മൂലം നമുക്കൊപ്പം ഈ ഭൂമിയില്‍ സസുഖം ജീവിച്ചിരുന്ന നിരവധി അനവധി പക്ഷിമൃഗാദികള്‍ക്കു വംശനാശം സംഭവിക്കുകയും അവ ഭൂമിയില്‍നിന്നുതന്നെ അപ്രത്യക്ഷമാകുകയും ചെയ്തുകൊണ്ടിരിക്കുന്നു. അവസ്ഥയിങ്ങനെ തുടര്‍ന്നാല്‍ മനുഷ്യന് ഭൂമിയില്‍ ഏകനാകുന്ന കാലം വിദൂരമല്ല.
ഹാര്‍വേഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.