
ഏതൊരു പാര്‍ട്ടിയിലും തിളങ്ങി നില്‍ക്കാന്‍ കഴിയുന്ന ഒരു ഡ്രസ്സാണ് സാരി. സാരിയില്‍ മായാജാലം തീര്‍ത്ത് വ്യത്യസ്തമാക്കുകയാണ് സോന സോമന്‍. കോട്ടയംകാരിയായ ഈ യുവതിയുടെ കലാവിരുത് ഒന്ന് കാണേണ്ടത് തന്നെയാണ്.

പ്ലയിന്‍ സാരിയില്‍ അതിമനോഹരമായ ഡിസൈനുകള്‍ നല്‍കി അതിമനോഹരമാക്കുകയാണ്. കോട്ടയം ടൗണില്‍ കഞ്ഞിക്കുഴിയില്‍ സ്വപ്ന ഇന്‍സ്റ്റൈല്‍ എന്ന ബുട്ടീക്ക് നടത്തിവരുന്നു. ഇവിടെ സാരിയുടെ വന്‍ശേഖരണം തന്നെയാണുള്ളത്.