ജില്ലകളിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇന്ന് ആരോഗ്യവകുപ്പ് അവലോകനയോഗം ചേരും. കേസുകൾ എവിടെയെങ്കിലും കൂടുന്നതായി കണ്ടാൽ ഉടനടി റിപ്പോർട്ട് ചെയ്യാനും അത് അനുസരിച്ച് പ്രതിരോധം ശക്തമാക്കാനും ആരോഗ്യ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി കൂടുതൽ കൊവിഡ് സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കാനാണ് ജില്ലകൾക്കുള്ള നിർദ്ദേശം. വിവിധ കൊവിഡ് വകഭേദങ്ങളെ കണ്ടെത്തുന്നതിനായി സമ്പൂർണ്ണ ജീനോമിക് സർവയലൻസാണ് നടത്തുക. കേന്ദ്രസർക്കാരിൻറെ നിർദ്ദേശം ലഭിക്കുന്നതനുസരിച്ച് വിമാനത്താവളത്തിലെ കൊവിഡ് പരിശോധന ആരംഭിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
