ശബരിമലയിലെ വൻ തീർത്ഥാടന തിരക്ക് നിയന്ത്രിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത തലയോഗം വിളിച്ചു. രാവിലെ 11ന് നിയമസഭാ മന്ദിരത്തിലെ ചേമ്പറിൽ ആണ് യോഗം. ദർശനസമയം കൂട്ടുന്നതും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതും അടക്കം വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ ഒരു ലക്ഷത്തിലേറെ പേരാണ് ദർശനത്തിന് എത്തിയത്. പരമാവധി 86,500 ഓളം പേർക്കാണ് ദർശനം നൽകാനാകുന്നത്. തിരക്ക് നിയന്ത്രണാധീതമായതോടെ തിക്കിലും തിരക്കിലും പെട്ട കുട്ടികളെയും പ്രായമായവരെയും പോലീസും സുരക്ഷാസേനയും വളരെ കഷ്ടപ്പെട്ടാണ് രക്ഷപ്പെടുത്തിയത്.
