അടിമാലി: വാഹന അപകട വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ അടിമാലി പ്രാദേശിക കാമറാമാനെയാണ് മർദ്ദിച്ചത് ട്രാക്ടർ അപകടത്തിൽ മരിച്ച യുവാവിന്റെ വിവരങ്ങൾ അടിമാലിയിലെ ആശുപത്രിയിൽശേഖരിക്കുന്നതിനിടെയാണ് ബിബിൻ എന്നയാൾ ആക്രമിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ പിന്നിൽ നിന്നും അടിക്കുകയായിരുന്നവെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. രണ്ടുവട്ടം പിന്നിൽ നിന്ന് അടിക്കുകയും തുടർന്ന് സമീപത്ത് ഇരുന്ന തൂമ്പ എടുത്ത് അടിക്കാൻ പാഞ്ഞടുത്തഅക്രമിയെസമീപത്തുണ്ടായിരുന്നവർ തടയുകയായിരു വെന്നും ദൃക്സാക്ഷിക പറഞ്ഞു. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
രാപകൽ വ്യത്യാസമില്ലാതെ ജോലി ചെയ്യുന്നമാധ്യമപ്രവർത്തകർക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ തടയണം.
ആക്രമണം നടത്തിയ വ്യക്തിയെ ഉടൻ അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ നൽകണമന്നും കെജെയു ജില്ലാ പ്രസിഡന്റ് ബിജു ലോട്ടസ്, ജില്ലാ സെക്രട്ടറി പ്രീത് ഭാസ്കർ എന്നിവരും ഓൺലൈൻ മാധ്യമ പ്രവർത്തകരും ആവശ്യപെട്ടു.