കാക്കനാട്: പുതിയ പുസ്തകമായ 'ഇന്ദ്രധനുസ്സ്' മെയ് 15-ന് പുറത്തിറങ്ങുമെന്ന് സംഘാടകർ അറിയിച്ചു. മാതൃഭൂമി ബുക്സ് വേദിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ എൻ. എസ്. മാധവൻ പുസ്തകത്തിന്റെ കവർ ഔദ്യോഗികമായി പ്രകാശനം ചെയ്തു.
ചടങ്ങിൽ എഴുത്തുകാരനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി, കവയിത്രി വി. എം. ഗിരിജ, നടി മാല പാർവതി, എഴുത്തുകാരൻ എൻ. ഇ. സുധീർ എന്നിവരടക്കം സാഹിത്യ–സാംസ്കാരിക രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും പങ്കെടുത്തു.
രണ്ട് വ്യത്യസ്ത കവറുകളിലായാണ് 'ഇന്ദ്രധനുസ്സ്' പുറത്തിറങ്ങുന്നത്. ലോക തൊഴിലാളി ദിനമായ മെയ് 1-ന് വൈകിട്ട് 6 മണിക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ കവർ പ്രകാശനം നടത്താനും സംഘാടകർ ആഹ്വാനം ചെയ്തു.
പുസ്തകം മെയ് 20 മുതൽ മാതൃഭൂമി ബുക്സ് ഷോപ്പുകളിൽ ലഭ്യമാകും.












































































