കേരള കോണ്‍ഗ്രസ് - എമ്മിന്റെ ആസ്ഥാനമായി കാണുന്ന പാലായില്‍ ഇടതു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുംഒരിക്കലുംസംഭവിക്കാന് പാടില്ലാത്തതാണ് സംഭവിച്ചതെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.
നാലോ അഞ്ചോ മാസങ്ങള്‍ക്കുള്ളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സ്ഥലം എംപിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ മനപൂര്‍വ്വം സംഭവിച്ചതാണെന്ന് നേതൃത്വം കരുതുന്നില്ലെങ്കിലും ഇത് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും അണികളിലുണ്ടാക്കുന്ന സന്ദേശമാണ് കേരള കോണ്‍ഗ്രസിനെ അസ്വസ്ഥതപ്പെടുത്തുന്നത്.സംഭവങ്ങളോട് സമചിത്തതയോടെ പ്രതികരിക്കുന്നതാണ് കേരള കോണ്‍ഗ്രസ് - എമ്മിന്റെ സമീപനം. സംഭവത്തിലെ അസംതൃപ്തി പാര്‍ട്ടി നേതൃത്വം മുന്നണി നേതൃത്വത്തെ ധരിപ്പിക്കും.
എന്നാല്‍ ജില്ലയില്‍ നവകേരള സദസ് നടക്കുന്ന ഘട്ടത്തില്‍ പരിപാടിയുടെ ശോഭ കെടുത്തുന്ന ഒരു നടപടിയും തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദേശമാണ് അണികള്‍ക്ക് നല്‍കിയിരിക്കുന്നത്.നവകേരള സദസ് കോട്ടയം ജില്ല പിന്നിട്ട ശേഷം ഇക്കാര്യത്തില്‍ നേതൃത്വം ആലോചന നടത്തി പ്രതികരണം പുറത്തുവിടാനാണ് സാധ്യത.