തൃശ്ശൂർ: കുതിരാൻ ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയ റോഡിനോട് ചേർന്നുള്ള കൽക്കെട്ട് പൊളിച്ചു നിർമ്മിക്കും. കൽക്കെട്ട് നിൽക്കുന്ന ഭാഗത്തെ സർവീസ് റോഡ് മണ്ണിട്ട് അടയ്ക്കും. നിർമ്മാണത്തിൽ അപാകത ഉണ്ടെന്ന് കുതിരാനിൽ പരിശോധന നടത്തിയ ദേശീയപാത പ്രോജക്ട് ഡയറക്ടർ പറഞ്ഞു. റോഡിൻറെ അരികിൽ നിർമ്മിച്ച കൽക്കെട്ട് കൃത്യമായ ചരിവോടു കൂടിയല്ല. സർവീസ് റോഡ് നിർമ്മിക്കാൻ ചരിവ് ലേശം കുറച്ചു.

അതിനാൽ
കൽക്കെട്ട് ഇടിഞ്ഞു. ഇതിനാകെ ഒരു പരിഹാരമേയുള്ളൂ.
കൽക്കെട്ടിന്റെ ചരിവ് കൂട്ടണമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടർ വിപിൻ മധു
വിലയിരുത്തുന്നു. ഇതിനായി സർവീസ് റോഡിൽ കൂടുതൽ മണ്ണിട്ട് ഉയർത്തണം. ഫലത്തിൽ സർവീസ്
റോഡ് ഇല്ലാതാകും. ദേശീയപാതയിലെ വിള്ളൽ പരിശോധിക്കാൻ എത്തിയ റവന്യൂ മന്ത്രി കെ.രാജൻ
എൻ എച്ചിന്റെ പ്രോജക്ട് ഡയറക്ടറോട് 24 മണിക്കൂറിനകം പരിശോധന നടത്താൻ നിർദ്ദേശം
നൽകിയിരുന്നു. ഇതിൻറെ ഭാഗമായാണ് ഉന്നത ഉദ്യോഗസ്ഥർ എത്തിയത്.