ലോകകപ്പ് ഫുട്ബോളിൽ ബ്രസീലും ക്രൊയേഷ്യയും ക്വാർട്ടറിൽ പ്രവേശിച്ചു. ദക്ഷിണ കൊറിയക്കെതിരെ ഒന്നിനെതിരെ നാലു ഗോളിന്റെ തകർപ്പൻ ജയത്തോടെയാണ് ബ്രസീലിൻറെ ക്വാർട്ടർ പ്രവേശനം. ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ ക്വാർട്ടറിൽ കടന്നത്. മത്സരം ഇരുടീമുകളും ഒരു ഗോൾ നേടി സമനിലയിൽ ആയതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയത്. വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയാണ് ബ്രസീലിൻറെ എതിരാളി.
