കോട്ടയം : കുമാരനെല്ലൂരില്‍ ട്രെയിന്‍ തട്ടി മരിച്ച പാലാ മുത്തോലി സ്വദേശിനിയുടെ സംസ്കാരം നാളെ (ഞായറാഴ്ച) രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.
വെള്ളിയേപ്പള്ളി ചെമ്പകത്തിങ്കല് സ്മിത അനില്‍ (40) ആണ് മരിച്ചത്. കോട്ടയം കുമാരനല്ലൂരിൽ ഇന്ന് രാവിലെ പത്തു മയിയോടെയാണ് അപകടമുണ്ടായത്. കുമാരനല്ലൂർ ക്ഷേത്രദര്‍ശനത്തിനെത്തിയ സ്മിത പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. അപകടസമയം ഒപ്പമുണ്ടായിരുന്ന അമ്മ ചന്ദ്രിക പാളം കടന്നശേഷം പിന്നാലെ പാളംകടന്ന സ്മിതയെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.
ഡ്രൈവറായ അനിൽ ആണ് ഭർത്താവ്. മക്കൾ: അമൃത അനിൽ (നഴ്സിങ് വിദ്യാർഥി, മാണ്ഡ്യ), ആദിത്യൻ അനിൽ (എട്ടാം ക്ലാസ് വിദ്യാർഥി, പാലാ സെന്റ് തോമസ് എച്ച്എസ്എസ്).