കൊച്ചി: ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് (63) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
നാല് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായിരുന്നു. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയില്ജഡ്ജിയായത് 2004 ലാണ്. ഏറ്റവുമൊടുവില്‍ സര്‍ക്കാരിന്റെ ബഫര്‍ സോണ്‍ വിദഗ്ദസമിതിയുടെചെയര്മാനായും പ്രവര്‍ത്തിച്ചു. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിലും മുതിര്‍ന്ന പൗരന്മാരുടെ പ്രശ്നങ്ങളിലും ദേവസ്വം വിഷയങ്ങളിലും ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിരുന്നു.
കൊല്ലത്തെ പ്രമുഖ അഭിഭാഷകരായ ഭാസ്കരന് നായരുടേയും പാറുക്കുട്ടി അമ്മയുടേയും മകനാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്.