തൃക്കാക്കര നഗരസഭയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. തൃക്കാക്കര നിയോജക മണ്ഡലം 125ാം ബൂത്തിലെ ബിഎല്‍ഒയായ റസീന ജലീല്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. തൃക്കാക്കര നഗരസഭയിലെ വി.എം നഗര്‍ വാര്‍ഡില്‍ നിന്നാണ് റസീന ജനവിധി തേടുക.
സിറ്റിങ് കൗണ്‍സിലറും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ അജുന ഹാഷിമാണ് എതിരാളി.
കഴിഞ്ഞ ദിവസം വരെ എന്യൂമറേഷന്‍ ഫോമുകളുമായി വീടുകളിലെത്തിയ റസീന ഇനി വോട്ടു തേടിയായിരിക്കും എത്തുക. ആശാവര്‍ക്കര്‍ എന്ന നിലയിലായിരുന്നു റസീനയെ ബിഎല്‍ഒയായി നിയമിച്ചത്.
ഇതിനകം അറുന്നൂറോളം പേര്‍ക്ക് എന്യൂമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ ബിഎല്‍ഒ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് റസീന കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. 125ാം ബൂത്തില്‍ പുതിയ ബിഎല്‍ഒയെ നിയമിക്കുമെന്ന് മണ്ഡലത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ വി.ഇ അബ്ബാസ് പറഞ്ഞു.












































































