പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസ് ആശംസകൾ നേർന്നു.
ഈ ആഘോഷ വേളയിൽ സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
എല്ലാവരും സന്തോഷത്തോടെയും, ആരോഗ്യത്തോടെയും കഴിയുന്ന ഒരു ലോകത്തിനായി പ്രവർത്തിക്കണമെന്നും,യേശു പകർന്നു നൽകിയ മഹത്തായ പാഠങ്ങൾ ഈ അവസരത്തിൽ ഓർക്കണം.
ക്രിസ്മസ് പ്രതീകമാക്കുന്ന ഐക്യത്തിന്റെയും അനുകമ്പയുടെയും സന്ദേശം നമുക്ക് ആഘോഷിക്കാം എന്നും പ്രധാനമന്ത്രി പറഞ്ഞു.