നീണ്ടപരിശ്രമങ്ങൾക്കൊടുവിലാണ് അരിക്കൊമ്പനെ അനിമൽ ആംബുലൻസിൽ കയറ്റിയത്.
മഴയും കോടമഞ്ഞും ദൗത്യത്തിന് തടസ്സമായി നിന്നു എങ്കിലും ദൗത്യസംഘവും കുങ്കി ആനകളും പിന്മാറിയില്ല.
വാഹനത്തിൽ കയറ്റാൻ രണ്ടു മണിയോടെ ആരംഭിച്ച ദൗത്യം പൂർത്തിയായത് അഞ്ചുമണിയോടെ.
ഇപ്പോൾ മഴ തോർന്ന അവസ്ഥയിലാണ്.
ഉടൻ പുതിയ സ്ഥലത്തേക്ക് മാറ്റുമെന്ന് സൂചന.