തിരുവനന്തപുരം: ലോക കേരള സഭയുടെ പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വീണ്ടും വിദേശത്തേക്ക് പോകാൻ ഒരുങ്ങുന്നു. അടുത്ത മാസം 19 മുതൽ 22 വരെ സൗദി അറേബ്യയിൽ വച്ചാണ് സമ്മേളനം.
യാത്രയ്ക്ക് അനുമതി തേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അപേക്ഷ നൽകി. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ലോക കേരള സഭയ്ക്കായി വിദേശത്തേക്ക് പോകാൻ മുഖ്യമന്ത്രിയുടെ തീരുമാനം.
ഇതിന്റെ ഭാഗമായി നിക്ഷേപ സംഗമം കൂടി നടത്താനുള്ള ആലോചനയും പുരോഗമിക്കുന്നുണ്ട്.ലണ്ടൻസമ്മേളന സമയത്ത്തന്നെതീരുമാനിച്ചതായിരുന്നു സൗദി സമ്മേളനമെന്നും ഉദ്യോഗസ്ഥർ പറയുന്നു.












































































