ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ഒരാളിൽ കോവിഡ് സ്ഥിരീകരിച്ചു. ആഗ്ര സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ വ്യക്തിയെ ബാധിച്ച വകഭേദം ഏതാണെന്ന് സ്ഥിരീകരിക്കാൻ ഉള്ള നടപടികൾ ആരംഭിച്ചു. വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവർ ഏഴ് ദിവസത്തെ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടു. നേരത്തെ ചൈനയിൽ ഉണ്ടായ കോവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ വലിയ ജാഗ്രതയിലാണ് രാജ്യം.
