സിപിഎം പാർട്ടി ഓഫീസുകളുടെ നിർമാണംനിർത്തിവെക്കാൻഹൈക്കോടതി നിർദേശം. മൂന്നാർ കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബഞ്ചിന്‍റേതാണ് നിർദ്ദേശം.
ബൈസൺവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ സിപിഎം പാർട്ടി ഓഫീസുകളുടെ നിർമ്മാണം അടിയന്തരമായി നിർത്തിവയ്ക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
ജില്ലാ കലക്ടറോടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിർദ്ദേശം.
നിർമ്മാണ പ്രവർത്തനങ്ങൾ തടയാൻ ആവശ്യമെങ്കിൽ കലക്ടർക്ക് പൊലീസ് സംരക്ഷണം തേടാം. ആവശ്യമായ സംരക്ഷണം നൽകാൻ ജില്ലാ പൊലീസ് മേധാവിക്കും കോടതി നിർദേശം നല്‍കി.












































































