28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. ആറ് എൽഡിഎഫ് വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു. കോട്ടയം എരുമേലി പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായപ്പോൾ, മലപ്പുറം കരുളായി, കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തുകളിൽ യുഡിഎഫിന് ഭരണം നിലനിർത്താനായി. പന്ത്രണ്ട് ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരെഞ്ഞുപ്പ് ഫലം പുറത്തുവന്നപ്പോൾ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം. കൊല്ലം മുൻസിപ്പാലിറ്റിയിലെ മീനത്തുചേരി, കോട്ടയം കടപ്ലാമറ്റം വയലാ ടൗൺ, പാലക്കാട് തൃത്താല വരണ്ടുകുറ്റിക്കടവ്, മലപ്പുറം തിരുന്നാവായ അഴകത്തുകുളം, കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്ക്, സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിലെ പാളാക്കര വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു.













































































