ജില്ലാ പഞ്ചായത്തുകളുടെ നിയോജകമണ്ഡല കരട് വിഭജന നിർദേശങ്ങളിന്മേലുള്ള ആക്ഷേപാഭിപ്രായങ്ങൾ അന്വേഷിക്കുന്നതിനുള്ള ഡിലിമിറ്റേഷൻ കമ്മീഷൻ ഹിയറിങ് ആഗസ്റ്റ് 31ന് തിരുവനന്തപുരത്ത് നടക്കും.
രാവിലെ 11ന് തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ എറണാകുളം ജില്ലയുടെ ഹിയറിങ് നടക്കും. നിശ്ചിത സമയ പരിധിക്ക് മുമ്പായി ആക്ഷേപങ്ങൾ/അഭിപ്രായങ്ങൾ സമർപ്പിച്ചിട്ടുള്ളവർക്ക് മാത്രമേ ഹിയറിംഗിന് പങ്കെടുക്കാൻ സാധിക്കു. മാസ് പെറ്റിഷൻ നൽകിയിട്ടുള്ളവരിൽ നിന്നും ഒരു പ്രതിനിധിക്ക് മാത്രം ഹിയറിങ്ങിൽ പങ്കെടുക്കാം.