ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വി സി നിയമനങ്ങള്‍ മുഖ്യമന്ത്രി നല്‍കുന്ന പട്ടികയില്‍ നിന്നാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
മുന്‍ഗണന ക്രമത്തില്‍ പട്ടിക തയ്യാറാക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അനുയോജ്യരല്ലാത്തവര്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം മുഖ്യമന്ത്രി രേഖാമൂലം ചാന്‍സിലറെ അറിയിക്കണം.
മുഖ്യമന്ത്രിയുടെ നിലപാടില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചാന്‍സിലര്‍ അക്കാര്യം സുപ്രീം കോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
എതിര്‍പ്പില്‍ വാദം കേട്ട് അന്തിമ തീരുമാനമെടുക്കുന്നത് സുപ്രീം കോടതിയായിരിക്കും.
വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്കും, മുഖ്യമന്ത്രിക്കും സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചു.
സെര്‍ച്ച് കമ്മിറ്റി നിര്‍ദേശിക്കുന്ന പേരുകള്‍ മുന്‍ഗണന ക്രമം നിശ്ചയിച്ച് രണ്ടാഴ്ച്ചക്കുള്ളില്‍ ചാന്‍സിലറിന് നല്‍കാനാണ് നിര്‍ദേശം.
രണ്ടാഴ്ച്ചക്കുള്ളില്‍ വി സി നിയമനം നടത്തണമെന്നും ഉത്തരവിലുണ്ട്.
സെര്‍ച്ച് കമ്മിറ്റിയുടെ തീരുമാനത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് അറിയിക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.