കേരള ഗവർണറായി ആർ.വി.ആർലെക്കറെ രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചു.
ആരീഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറായി നിയമിതനായതിനെ തുടർന്നാണ് ആർലെക്കറുടെ നിയമനം.
നിലവിൽ ബിഹാർ ഗവർണറാണ് ആർലെക്കർ. 2021 മുതൽ 2023 വരെ ഹിമാചൽ പ്രദേശ് ഗവർണറായിരുന്നു.
ആർഎസ്എസ് പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 15 വർഷം ഗോവ നിയമസഭാംഗമായിരുന്നു. പിന്നീട് സ്പീക്കർ, ക്യാബിനറ്റ് മന്ത്രി പദവികൾ വഹിച്ചു.