റെഡ് അലേർട്ട് ദിവസം കളക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രവർത്തിച്ച'വിന്റേജ്' ട്യൂഷൻ സെന്ററിന്റെ പേരിൽ കേസെടുത്തു. വയനാട് ജില്ലയിൽ മഴ ശക്തമായതിനെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച ദിവസം ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രവർത്തിച്ചതിനാണ് കേസ്. കളക്ടറുടെ ഉത്തരവ് ലംഘിച്ചതിനും പൊതുജനസുരക്ഷയ്ക്ക് വീഴ്ചയുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചതിനുമാണ് കേസെടുത്തത്.
റെഡ് അലേർട്ട് ദിവസം വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിക്കുകയും ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ പ്രവർത്തിക്കരുതെന്ന് നിർദേശിക്കുകയും ചെയ്‌തിരുന്നു. എന്നാൽ വിന്റേജ് ട്യൂഷൻ സെന്റർ ഇത് ലംഘിക്കുകയായിരുന്നു. ട്യൂഷൻ സെന്ററിലെത്തിയ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും സ്ഥാപനത്തിന് വീഴ്ചപറ്റി. പരിശോധനയിൽ സ്ഥാപനത്തിന് ലൈസൻസില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് സ്ഥാപനം പൂട്ടാൻ പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.