കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 13 -മത് ദർശന അഖിലകേരള പ്രഫഷണൽ നാടക മത്സരത്തിൽ ഏറ്റവും മികച്ച നാടകമായി തിരുവനന്തപുരം സൗപർണ്ണികയുടെ ''മണികർണ്ണിക''തെരഞ്ഞെടുക്കപ്പെട്ടു .
രണ്ടാം സ്ഥാനം പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ '' ജീവിതം സാക്ഷി'' കരസ്ഥമാക്കി.ഒന്നാം സ്ഥാനത്തിന് അർഹമായ നാടകത്തിനു 25000 രൂപയും മുകളേൽ ഫൗണ്ടേഷൻ എവർ റോളിങ് ട്രോഫിയും രണ്ടാം സ്ഥാനം നേടിയ നാടകത്തിനു 20000 രൂപയും ജൂബിലി ഹീറോ ട്രോഫിയും പ്രശസ്തി പത്രവും ലഭിക്കും. തിരുവനന്തപുരം സൗപർണ്ണികയുടെ 'മണികർണ്ണിക ' എന്ന നാടകം സംവിധാനം ചെയ്ത ''അശോക് ശശി '' മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു . നല്ല നടനായി വള്ളുവനാട് നാദം കമ്മ്യൂണിക്കേഷന്‍സിന്റെ 'ഊഴം' എന്ന നാടകത്തിലെ ''സജീവൻ പൊയ്യ '' , നല്ല നടിയായി വള്ളുവനാട് നാദം കമ്മ്യൂണിക്കേഷന്‍സിന്റെ 'ഊഴം' എന്ന നാടകത്തിലെ ''സുജി ഗോപിക '' തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് സങ്കീർത്തനയുടെ 'ചിറക്' എന്ന നാടകത്തിലെ ''ദാസ് കാട്ടൂർ'' മികച്ച ഹാസ്യനടൻ.
മികച്ച രചന ''മുഹാദ് വെമ്പായം'' (നാടകം പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ 'ജീവിതം സാക്ഷി' ) . മികച്ച സംഗീത സംവിധായകൻ ''അനിൽ മാള'' (നാടകം 'ഊഴം' വള്ളുവനാട് നാദം കമ്മ്യൂണിക്കേഷൻസ്). മികച്ച ദീപവിതാനം ''മനു പയ്യന്നൂർ'' (നാടകം 'ഊഴം' വള്ളുവനാട് നാദം കമ്മ്യൂണിക്കേഷൻസ് ) അർഹനായി.
മികച്ച രണ്ടാമത്തെ നടനായി അജന്താ തിയേറ്റർ ഗ്രൂപ്പ് , തിരുവനന്തപുരം 'മൊഴി ' എന്ന നാടകത്തിലെ ''മുരുകൻ പനവിള'', മികച്ച രണ്ടാമത്തെ നടിയായി കോഴിക്കോട് സങ്കീർത്തനയുടെ 'ചിറക്' എന്ന നാടകത്തിലെ ''മീനാക്ഷി ആദിത്യ'' എന്നിവരാണ്. മികച്ച രംഗ സജ്ജീകരണം ''സുബി'', ''അനിൽ ലിയാട്'', ''ഷിബു ആലിയാട്'' നാടകം 'മണികർണ്ണിക' . മികച്ച നാടകത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം അമ്പലപ്പുഴ സാരഥിയുടെ ''രണ്ടു ദിവസം '' എന്ന നാടകത്തിനു ലഭിച്ചു . പ്രത്യേക ജൂറി നടിക്കുള്ള പുരസ്കാരം ''ഗ്രീഷ്മ ഉദയ്'' (തിരുവനന്തപുരം സൗപർണ്ണികയുടെ 'മണികർണ്ണിക') കരസ്ഥമാക്കി. ജനപ്രിയ നാടകത്തിനുള്ള ജോസ്പ്രകാശ് അവാർഡ് കോഴിക്കോട് സങ്കീർത്തനയുടെ ''ചിറക്'' നേടി .ഡിസംബർ 2 ന് (ശനി ) വൈകുന്നേരം 5 .30 ന് കോട്ടയത്ത് ദര്‍ശന ഓഡിറ്റോറിയത്തിൽ വച്ച് അവാർഡ് വിതരണവും തുടർന്ന് നവയുഗ് ചിൽഡ്രൻസ് തീയേറ്റേഴ്സിന്റെ ''ഉരുൽ '' നാടകം അവതരിപ്പിക്കും.
ദർശനയുടെ 10 ദിവസം നീണ്ടു നിന്ന നാടകമത്സരത്തിൽ മാവേലിക്കര രഘു നാഥ് ,പൊൻകുന്നം സെയ്ദ്, തേക്കിൻകാട് ജോസഫ് എന്നിവർ ജൂറി അംഗങ്ങൾ ആയിരുന്നു.