കണ്ണൂർ: കുട്ടിമാക്കൂൽ കുനിയിൽ സ്വദേശിയായ പ്രദീപിന്റെ ബൈക്കിൽ നിന്ന് പെരുമ്പാമ്പിൻ കുഞ്ഞിനെ കണ്ടെത്തി. ഹാന്ഡിലിനിടയിലെ വയറുകളിൽ ചുറ്റിവരിഞ്ഞ നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്. വ്യാഴാഴ്ച കാലത്ത് വണ്ടിയുമായി പ്രദീപ് ക്ഷേത്രദർശനത്തിന് പോയിരുന്നു. ഇതിനിടയ്ക്കാണ് ചുറ്റിവരിഞ്ഞ നിലത്തിൽ പാമ്പിനെ കണ്ടത്. സ്ഥലത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് പെരുമ്പാമ്പിൻ കുഞ്ഞിനെ പിടികൂടിയത്. പിന്നീട് വനംവകുപ്പിന്റെ നിർദ്ദശപ്രകാരം പാമ്പിനെ കണ്ടൽക്കാട്ടിൽ വിട്ടയച്ചു.