സപ്ലൈകോ ഓണം കോട്ടയം ജില്ലാ ഫെയർ തിരുനക്കര മൈതാനത്ത് ചൊവ്വാഴ്ച (ഓഗസ്റ്റ് 26) രാവിലെ 9.30 ന് സഹകരണ, തുറമുഖ, ദേവസ്വം വകുപ്പു മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പി ആദ്യ വിൽപന നിർവഹിക്കും. ജോസ് കെ. മാണി എം.പി. വിശിഷ്ടാതിഥിയായിരിക്കും. സഞ്ചരിക്കുന്ന ഓണച്ചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ ഫ്ലാഗ് ഓഫ് ചെയ്യും. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നിർവഹിക്കും.
എല്ലാ നിയോജക മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ എത്തും. ജില്ലാ ഫെയറും സഞ്ചരിക്കുന്ന ഓണച്ചന്തകളും സെപ്റ്റംബർ നാലു വരെ പ്രവർത്തിക്കും. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സബ്‌സിഡി നിരക്കില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് ലഭ്യമാക്കുന്നത്. മറ്റു നിത്യോപയോഗ സാധനങ്ങള്‍ക്ക് എം. ആര്‍.പിയേക്കാള്‍ വിലക്കുറവുമുണ്ട്.