വനിതാ ടി-20 ലോകകപ്പിൽ ജയത്തുടർച്ച ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരെ ഇറങ്ങും. ഗ്രൂപ്പ് ബിയിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം വൈകിട്ട് 6.30ന് കേപ്ടൗണിലെ ന്യൂലാൻഡ്സിലാണ് നടക്കുക. പരുക്കേറ്റതിനെ തുടർന്ന് പാകിസ്താനെതിരായ ആദ്യ മത്സരം നഷ്ടമായ ഓപ്പണർ സ്മൃതി മന്ദന തിരികെ എത്തിയേക്കും. പാകിസ്താനെതിരായ ആദ്യ മത്സരം വിജയിക്കാനായതിൻ്റെ ആവേശത്തിലാണ് ഇന്ത്യൻ ടീം.
