SCERT യുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ കോട്ടയം എംഡി സെമിനാരി ഹൈസ്കൂളിൽ വച്ച് ഒക്ടോബർ 20 21 തീയതികളിൽ റോൾ പ്ലേ പഠന കളരി സംഘടിപ്പിച്ചു. കലാ അധ്യാപന വിഭാഗം സ്റ്റേറ്റ് റിസർച്ച് ഓഫീസർ കെ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പഠന കളരിയിൽ സാം ജോർജ് , രതു രാധാകൃഷ്ണൻ, ജീവൻ നാരായണൻ എന്നിവർ ക്ലാസുകൾ നയിച്ചു. ഏഴു ജില്ലകളിലെ വിദ്യാർത്ഥികൾക്കായി ആണ് കോട്ടയത്തെ പഠന കളരി സംഘടിപ്പിച്ചിരിക്കുന്നത്.
