തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡിപിആർ അന്തിമ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. കാര്യക്ഷമവും വേഗതയുമുള്ള യാത്രയ്ക്ക് സിൽവർലൈൻ വേണമെന്നും ഗവർണർ പറഞ്ഞു.പദ്ധതിയിലൂടെ സുരക്ഷിതവും വേഗതയുമുള്ള യാത്ര സാധ്യമാക്കാൻ കഴിയും. പദ്ധതിയുടെ ഡിപിആർ റെയിൽവെയ്ക്ക് സമർപ്പിച്ച് കഴിഞ്ഞു.

പ്രകൃതി സൗഹൃദ പദ്ധതിയാണെന്നും പരാമർശം. ഭരണഘടനാ മൂല്യങ്ങൾ രാജ്യത്ത് വെല്ലുവിളി നേരിടുകയാണ്. സംസ്ഥാനത്തിന്റെ വായ്പാ പരിധി കുറച്ചത് വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, ആരോഗ്യ മേഖലകളെ ബാധിച്ചു. സാമ്പത്തിക അച്ചടക്കം വേണം, എന്നാൽ കേന്ദ്രത്തിനും, സംസ്ഥാനങ്ങൾക്കും വെവ്വേറെ അളവുകോൽ പാടില്ല. നിയമനിർമാണങ്ങൾക്ക് കേന്ദ്രത്തിനും സംസ്ഥാനത്തിനും ഭരണഘടന അധികാരം നൽകുന്നുണ്ട്.