ചങ്ങനാശേരി ബൈപാസ് റോഡിൽ പാലാത്രയ്ക്കും മോർക്കുളങ്ങരയ്ക്കും ഇടയിൽ ബൈക്കുകൾ കൂട്ടിമുട്ടി 3 പേർ മരിച്ചതായി വിവരം.
ഇരു ബൈക്കിലേയും യാത്രക്കാർക്ക് പുറമേ വഴിയാത്രക്കാരനും അപകടത്തിൽ പെട്ടു. ബൈക്ക് യാത്രക്കാരിൽ ഒരാൾ പുതുപ്പള്ളി സ്വദേശിയാണ്.
വഴിയാത്രക്കാരൻ പുഴവാത് സ്വദേശിയാണ്.
അപകടത്തിൽ ബൈക്കുകൾ നിശ്ശേഷം തകർന്നു.
കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു.