മുംബൈയിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെ മൂന്നരയോടെ മുംബൈയിലെ ധാരാവിയിലുള്ള കമലാ നഗർ ചേരിയിലാണ് തീപിടിച്ചത്. തുടർന്ന് പ്രദേശവാസികൾ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഒരു പരിധിവരെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു എന്നാണ് വിവരം. സ്ഥലത്ത് മുംബൈ ഫയർ ബ്രിഗേഡ് ഇപ്പോൾ തിരച്ചിൽ നടത്തുകയാണ്. ലെവൽ വിഭാഗത്തിൽപ്പെട്ട തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത് എന്നും നിലവിൽ ആർക്കും തന്നെ പരുക്കേറ്റതായോ മറ്റ് അപകടങ്ങൾ ഉണ്ടായതായോ വിവരം ലഭിച്ചിട്ടില്ല എന്നുമാണ് ഫയർഫോഴ്സ് അറിയിക്കുന്നത്. തീപിടുത്തത്തിൻ്റെ പശ്ചാത്തലത്തിൽ മുംബൈ നഗരത്തിൽ വലിയ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
