കോട്ടയം മുനിസിപ്പൽ പരിസരത്തെ ഉദ്യോഗാർത്ഥികൾക്ക്പ്രയോജനപ്രദമാകാനുള്ള ലക്ഷ്യത്തിൽ മുട്ടമ്പലം മുൻസിപ്പൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സൗജന്യ P.S.C.കോച്ചിംഗ് ക്ലാസ് തുടങ്ങി.
ക്ലാസിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ.ശങ്കരൻ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് സിബി കെ വർക്കി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശ്യാംകുമാർ സ്വാഗതം പറഞ്ഞു.
മുനിസിപ്പൽ കൗൺസിലേഴ്സ് ശ്രീമതി റീബ വർക്കി, ശ്രീ.പി ഡി സുരേഷ്, ശ്രീ.അജിത് പൂഴിത്തറ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ. അമൽ മനോജ് നയിച്ച ക്ലാസ്സിനു ശേഷം കമ്മിറ്റി അംഗം ശ്രീ അമൽ ജേക്കബ് കൃതജ്ഞത പറഞ്ഞു.













































































