കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഇളയ മകൻ രമിത്ത് ചെന്നിത്തല വിവാഹിതനായി. ബഹ്റൈനിൽ താമസമാക്കിയ ജോൺ കോശിയുടെയും ഷൈനി ജോണിൻ്റെയും മൂത്ത മകൾ ജൂനിറ്റയാണ് വധു. തിരുവനന്തപുരത്ത് നടന്ന വിവാഹ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ കുടുംബസമേതം പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വ്യവസായ, സിനിമാ രംഗത്തെ പ്രമുഖർ തുടങ്ങി നിരവധി പേർ വധൂവരന്മാർക്ക് ആശംസകൾ നേരാനെത്തി. ഇൻകംടാക്സ് ഡിപ്പാർട്ട്മെൻ്റിൽ ഡെപ്യൂട്ടി കമ്മിഷണറാണ് രമിത്ത്. ബഹ്റൈനിൽ കിംസ് ഹോസ്പിറ്റൽസ് ഗ്രൂപ്പ് ഐടി വിഭാഗത്തിലാണ് ജൂനീറ്റ ജോലി ചെയ്യുന്നത്.
