കുക്കറുകൾ ഒരു പരിധി കഴിഞ്ഞാൽ ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് വിവരിച്ചിരിക്കുകയാണ് കൺസൾട്ടന്റ് മിനിമൽ അക്‌സസ് ഓർത്തോപീഡിക്ക് സർജൻ ആൻഡ് സ്‌പോർട്‌സ് ആൻഡ് എക്‌സർസൈസ് മെഡിസിൻ സ്‌പെഷ്യലിസ്റ്റായ ഡോ മനൻ വോറ.
പ്രഷർ കുക്കർ പഴകുന്നത് അനുസരിച്ച് അതിനുള്ളിലെ ലെഡ് ചെറിയ അളവിൽ ആഹാരത്തിലേക്ക് കലരാൻ തുടങ്ങും. ഏറ്റവും വലിയ അപകടം ഈ ലെഡ് ശരീരത്തിൽ നിന്ന് പെട്ടെന്ന് എങ്ങും പുറന്തള്ളപ്പെടില്ല എന്നതാണ്. ഇത് കാലക്രമേണ രക്തത്തിലും പിന്നീട് തലച്ചോറിലും അടിഞ്ഞ് കൂടും. ഈ നിശബ്ദമായ പ്രക്രിയ പിന്നീട് വലിയ അസുഖങ്ങളിലേക്ക് നയിക്കും. ഇത് ക്ഷീണമുണ്ടാക്കും, നാഡീ വ്യവസ്ഥയെ തന്നെ തളർത്തും. മാത്രമല്ല നിങ്ങളുടെ മൂഡിനെയും ഓർമശക്തിയെയും വരെ ബാധിക്കുന്ന അവസ്ഥയിലെത്തിക്കും.
കുട്ടികളെ സംബന്ധിച്ചാണ് ഇത് ഗുരുതര പ്രശ്‌നമാകുന്നത്. കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളർച്ചയെ ഇത് ബാധിക്കും ഐക്യു കുറയും. പത്തുവർഷത്തിലധികമായ കുക്കറുകൾ ഉപയോഗ ശൂന്യമാണ്. സ്‌ക്രാച്ചസും ബ്ലാക്ക് പാച്ചസുമുള്ള കുക്കറുകളെല്ലാം ഉപേക്ഷിക്കുക. ലിഡോ വിസിലോ ലൂസാണെങ്കിൽ പിന്നെ ഒന്നും ആലോചിക്കേണ്ട. നിങ്ങളുടെ ഭക്ഷണത്തിനൊരു മെറ്റാലിക്ക് രുചി വന്നാൽ അതാണ് ഏറ്റവും വലിയ മുന്നറിയിപ്പെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.