കേരളത്തോട് രാഷ്ട്രീയ വൈരാഗ്യം പ്രകടമാക്കുന്ന ബഡ്ജറ്റാണ് കേന്ദ്ര ധനമന്ത്രി പാർലമെൻ്റിൽ അവതരിപ്പിച്ചതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരളമെന്ന സംസ്ഥാനം ഇന്ത്യയിലില്ല എന്ന കാഴ്ചപ്പാടോടെ സംസ്ഥാനത്തെ പൂർണ്ണമായും കേന്ദ്ര ബജറ്റിൽ അവഗണിച്ചു. ഇത് ഒരു ജനതയെ അവഹേളിക്കുന്നതിന് തുല്യമാണ്. വേഗറെയിൽ ഇടനാഴിയിൽ സംസ്ഥാനത്തെ ഉൾപ്പെടുത്തുമെന്നത് ഏറെ പ്രതീക്ഷയോടെ കേരളം കാത്തിരുന്ന കാര്യമാണ്. രാജ്യത്ത് 12 പുതിയ ജലപാതകൾ പ്രഖ്യാപിച്ചതിലും കേരളമില്ല. എയിംസ് ഇത്തവണയും കേരളത്തിൽ നിഷേധിച്ചു. വിദ്യാഭ്യാസ മേഖലയിലും കേരളത്തെ പൂർണമായും അവഗണിച്ചു. എന്തു സന്ദേശമാണ് കേന്ദ്രസർക്കാർ നൽകുന്നതെന്ന് സംസ്ഥാന ബിജെപി നേതൃത്വം വ്യക്തമാക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.














































































