ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണമുണ്ടായി. മൗണ്ട് ഫോർട്ട് സ്കൂളിന് സമീപമുള്ള രാജൻ്റെ ഷെഡ് കാട്ടാനക്കൂട്ടം തകർത്തു. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു ആക്രമണം. ഷെഡിൽ ആരും ഇല്ലാതിരുന്നതിനാൽ, ആർക്കും അപകടമില്ല.
ചക്കക്കൊമ്പൻ ഉൾപ്പെട്ട കൂട്ടമാണ് ആക്രമണം നടത്തിയത്. രണ്ട് ദിവസം മുമ്പാണ്, അപകടകാരിയായ അരിക്കൊമ്പനെ ഏറെ പണിപ്പെട്ട് ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവ സങ്കേതത്തിനുള്ളിലേയ്ക്ക് നീക്കിയത്. ഇതിന് പിന്നാലെയാണ് ചക്കക്കൊമ്പനടങ്ങിയ സംഘത്തിന്റെ ആക്രമണം.












































































