തിരുവനന്തപുരം പൊഴിയൂര്‍ മഹാദേവ ക്ഷേത്ര ഉത്സവത്തിനിടെ ദേവസ്വം ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള പാറശാല ശിവ ശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്.
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ സംഭവം. തുടര്‍ന്ന് ആന ക്ഷേത്രത്തിന്‍റെ മേല്‍ക്കൂരയിലെ ഓടുകള്‍ നശിപ്പിക്കുകയും ചുറ്റമ്പലം അടിച്ച് തകര്‍ക്കുകയും ചെയ്തു. പാപ്പാന്‍മാരുടെ നേതൃത്വത്തില്‍ ആനയെ നിയന്ത്രിക്കുവാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതിനിടെ ആന പാപ്പാൻമാരെ ആക്രമിക്കാനും ശ്രമിച്ചു. തുടർന്ന് കൂടുതല്‍ പാപ്പാൻമാർ സ്ഥലത്ത് എത്തി ആനയെ തളയ്ക്കുകയായിരുന്നു,