ഇടപ്പള്ളി അമൃത ആശുപത്രിക്കു സമീപത്ത് നിന്ന് നിരോധിത മയക്കു മരുന്നായ എം ഡി എം യുമായി യുവാവും യുവതിയും പിടിയിലായി.
വിഷ്ണു സജനൻ, വയസ്-25, S/o സജനൻ, പുല്ലുംവേലി ഹൗസ്. ഷൺമുഖപുരം, പച്ചാളം, ആതിര, വയസ്-22, D/o വിനോജ്, മുണ്ടേങ്ങാട്ട് ഹൗസ്. എടവനക്കാട്, ഞാറക്കൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ എ സി പി സി. ജയകുമാറിന്റെ നിർദ്ദേശമനുസരിച്ച് അമൃത ആശുപത്രിക്കു സമീപം അമൃത നഗറിലുളള ഓറഞ്ച് ബേ ലോഡ്ജിലെ റൂമിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഇവരിൽ നിന്നു. 1.75 ഗ്രാം എം ഡി എം എ കണ്ടെടുത്തു.