ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിൽ കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻ്റെ ജാഗ്രതാ നിർദേശം. കേരളത്തിൽ കേസുകൾ വർധിക്കുന്നതായി ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.നിരീക്ഷണം, പരിശോധന, വാക്സിനേഷൻ എന്നിവയിൽ വീഴ്ച പാടില്ലെന്നാണ് നിർദേശം. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കും കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
