ആലപ്പുഴ കായംകുളത്ത് 84 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിലായി.
വള്ളികുന്നം കടുവിനാൽ മലവിള വടക്കേതിൽ സഞ്ചുവിനെ(32) ആണ് കായംകുളം പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.
കർണ്ണാടകയിൽ നിന്നും ബസിൽ കായംകുളം കെ എസ് ആർ ടി സി സ്റ്റാൻഡിന് അടുത്ത് കമലാലയം ജംഗ്ഷനിൽ എത്തിയ ഇയാൾ വള്ളികുന്നത്തേയ്ക്ക് പോകാൻ വാഹനം കാത്തുനിൽക്കവേയാണ് പോലീസ് പിടികൂടിയത്.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ.മയക്കുമരുന്ന് കേസുകളും നിലവിലുണ്ട്.
വള്ളികുന്നം ഭാഗത്ത് ചെറുപ്പക്കാർക്കും കുട്ടികൾക്കും മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇയാളാണ്.
സഞ്ചുവിന്റെ ഭാര്യയും മയക്കുമരുന്ന് കച്ചവടത്തിൽ പ്രധാനിയാണെന്ന് പോലീസ് പറയുന്നു.
കായംകുളം എസ് ഐ ഉദയകുമാർ, സീനിയർ സി പി ഒ റെജി,ശ്യാം, അജികുമാർ,ശിവകുമാർ, ഡാൻസാഫ് എസ് ഐ സന്തോഷ്, എ എസ് ഐ ജാക്സൺ,സീനിയർ സി പി ഒ ഉല്ലാസ്, സി പി ഒമാരായ ഹരികൃഷ്ണൻ,ഷാഫി, നന്ദു,രൺദീപ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.