ഇന്ത്യയിലും ശ്രീലങ്കയിലുമായി ഫെബ്രുവരി 7ന് ആരംഭിക്കുന്ന ടൂർണമെന്റിലേക്കുള്ള ഈ മാറ്റം ഏറെ നാളായി പ്രതീക്ഷിക്കപ്പെട്ടതായിരുന്നു
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് (ബിസിബി) ഐസിസി 24 മണിക്കൂർ സമയപരിധി നല്‍കിയതിന് പിന്നാലെ, ശനിയാഴ്ചയാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്.
ഐസിസി സിഇഒ സഞ്ജോഗ് ഗുപ്ത ഐസിസി ബോർഡിന് അയച്ച കത്തില്‍, ഐസിസി നയങ്ങളോടും ബോർഡ് തീരുമാനങ്ങളോടും ബിസിബി സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയതായാണ് വിവരം. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശിന് പകരം സ്കോട്‌ലൻഡിനെ ക്ഷണിക്കാൻ ഐസിസി നിർബന്ധിതമായത്. ബിസിബി പ്രസിഡന്റും ഐസിസി ബോർഡ് അംഗവുമായ അമിനുല്‍ ഇസ്ലാമിനും കത്തിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്.










































































