ഇടുക്കി: അടിമാലി പണിക്കൻകുടിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അവശനിലയിൽ കണ്ടെത്തിയ നാലുവയസ്സുകാരനായ മകനും മരണപ്പെട്ടു. പാറസിറ്റി പെരുമ്പള്ളിക്കുന്നേൽ ഷാലട്ടിന്റെ ഭാര്യ രഞ്ജിനി (30), മകൻ ആദിത്യൻ (4) എന്നിവരാണ് മരിച്ചത്.രഞ്ജിനിയെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപവാസികൾക്ക് സംഭവം അറിഞ്ഞതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് വീട്ടിനകത്ത് നടന്ന പരിശോധനയിൽ രഞ്ജിനിയുടെ മകൻ ആദിത്യനെ അവശനിലയിൽ കണ്ടെത്തി. വിഷം കഴിച്ചതായി സംശയിക്കുന്നു.
ആദിത്യൻ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസിന്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു. മരണകാരണങ്ങൾ വ്യക്തമാക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ്














































































