സിംഗപ്പൂരിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള വിമാനത്തിൽ ബാഗിലാക്കി കടത്തിയ അപൂർവ ഇനം ജീവികളെ റവന്യൂ ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ പിടികൂടി.
സിംഗപ്പൂരിൽ നിന്ന് കഴിഞ്ഞ ഏഴിനാണ് വിമാനം കോയമ്പത്തൂരിലെത്തിയത്.
അതിൽ മൂന്ന് യാത്രക്കരടങ്ങുന്ന സംഘത്തിന്റെ ഒരു പെട്ടിയിലാണ് ഇവയെ കണ്ടെത്തിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ അപൂർവയിനം പാമ്പുകൾ, ചിലന്തികൾ, ആമകൾ എന്നിവയെയാണ് കണ്ടെത്തിയത്.
പിന്നീട് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവകൊണ്ടുവന്നവരെ പിടികൂടി ചോദ്യം ചെയ്തു.
ഇതിൽ ഡോംനി , രാമസാമി എന്നിവരെ കസ്റ്റഡിയിലെടുത്തെങ്കിലും ഒരാൾ രക്ഷപ്പെട്ടു.
കസ്റ്റംസ് വകുപ്പ് വനംവകുപ്പുമായി ചർച്ച നടത്തി ജീവികളുടെ സ്ഥിതി വിലയിരുത്തി കൈമാറും.