മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളത്തിലും അലവൻസിലും 30 മുതൽ 35 ശതമാനം വരെ വർധനവ് വരുത്തണമെന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ സർക്കാരിന് ശുപാർശ നൽകി. ഇതിന് ആനുപാതികമായി പെൻഷനും വർധിപ്പിക്കാൻ ശുപാർശയുണ്ട്. 2018ൽ മന്ത്രിമാരുടെ ശമ്പളം 55,012 രൂപയിൽ നിന്ന് 97,429 രൂപയായും, എംഎൽഎമാരുടേത് 39,500ൽ നിന്ന് 70,000 രൂപയുമായാണ് വർധിപ്പിച്ചത്. ഇതിൽ 35 ശതമാനം വരെ വർധനയാണ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തത്.
