ഗായിക എസ് ജാനകിയുടെ മകൻ മുരളി കൃഷണ അന്തരിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി ഗായിക കെഎസ് ചിത്രയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഈ വേദനയും ദുഃഖവും മറികടക്കാൻ ജാനകി അമ്മയ്ക്ക് ദൈവം ശക്തി നൽകട്ടെയെന്നും ചിത്ര കുറിച്ചു. ഇന്ന് രാവിലെ മുരളിയേട്ടന്റെ മരണവാർത്ത കേട്ട് ഞെട്ടിപ്പോയി. പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏക മകനാണ്. സ്നേഹനിധിയായ സഹോദരനെയാണ് നഷ്ടമായത്. ഈ വേദനയും ദുഃഖവും അതിജീവിക്കാൻ അമ്മയ്ക്ക് ദൈവം ശക്തി നൽകട്ടെയെന്നും ചിത്ര കുറിച്ചു.














































































