കോട്ടയം, ഇടുക്കി ജില്ലകളിലെ കൂട്ടിക്കൽ , കൊക്കയാർ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ഉരുൾപൊട്ടലിൽ വീടും സ്ഥലവും ഉൾപ്പടെ സർവ്വതും നഷ്ട്ടപ്പെട്ട ആളുകൾക്ക് വീടുകൾ പുനരുദ്ധരിക്കുന്നതിനും , തകർന്ന റോഡുകളും, വൈദ്യുതിയും പുനരുദ്ധരിക്കുന്നതിനും സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ദുരിത ബാധിത മേഘലയിലെ സ്ഥലങ്ങളും , ദുരിതാശ്വാസ ക്യാബുകളും സന്ദർശിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.