കോട്ടയം: മണർകാട് ഗ്രാമപഞ്ചായത്തിലെ വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ട് നോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് സെപ്റ്റംബർ ഒന്നു മുതൽ എട്ട് വരെയുള്ള തീയതികളിൽ പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിച്ചു കൊണ്ട് ജില്ലാ കളക്ടർ ഉത്തരവായി.