കോട്ടയം: വൈക്കം ഫിഷറീസ് ഓഫീസിനു കീഴിൽ വരുന്ന ചെമ്പ്, ഉദയനാപുരം, തലയാഴം, ടി.വി. പുരം, വെച്ചൂർ ഗ്രാമ പഞ്ചായത്തുകൾ, വൈക്കം നഗരസഭ എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഇടയിലും മത്സ്യഅനുബന്ധത്തൊഴിലാളികൾ ജോലി ചെയ്യുന്ന മത്സ്യമാർക്കറ്റുകളിലും ഫീൽഡ് ജോലി ചെയ്യുന്നതിലേക്കായി ഒരു കോർഡിനേറ്ററുടെ ഒഴിവുണ്ട്. പ്രായപരിധി 35 വയസ്. (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ്). ഈ പ്രദേശങ്ങളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ/മത്സ്യഅനുബന്ധത്തൊഴിലാളികളുടെ ആശ്രിതർക്ക് അപേക്ഷിക്കാം.
യോഗ്യത: ബിരുദവും അംഗീകൃത ഡി.സി.എ. സർട്ടിഫിക്കറ്റും. വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക് തുടങ്ങിയവ സഹിതം സെപ്റ്റംബർ 22 ന് വൈകിട്ട് അഞ്ചിനു മുൻപായി റിജണൽ എക്സിക്യൂട്ടീവ്, മത്സ്യബോർഡ്, തിരുവാമ്പാടി പി.ഒ. ആലപ്പുഴ-2 എന്ന വിലാസത്തിൽ ലഭിക്കണം.
ഫോൺ: 0477 2239597/9497715540